കനത്ത മൂടൽമഞ്ഞ്​: ട്രെയിനുകൾ വൈകി ഓടുന്നു

ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞ്​ മൂലവും മറ്റ്​ സാ​ങ്കേതിക കാരണങ്ങളാലും ഉത്തര റെയിൽ‌വേ മേഖലയിൽ 14 ട്രെയിനുകൾ വൈകി ഓട ുന്നു. പഞ്ചാബ്, കിഴക്കൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതി കഠിനമായ മൂടൽമഞ്ഞാണ്​ അനുഭവപ് പെടുന്നത്​.

പശ്ചിമ ഉത്തർപ്രദേശിലെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ മിതമായ​ മൂടൽമഞ്ഞാണ​ുള്ളതെന്ന്​ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (ഐ.എം.ഡി) പറയുന്നു. ഉത്തർപ്രദേശ്​, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്​, ഡൽഹി എന്നിവിടങ്ങളിൽ 27 മുതൽ 29 വരെ വ്യാപകമായ മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്നും​ പ്രവചനമുണ്ട്.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ ദിവസങ്ങളിൽ ഇടിമിന്നൽ ഉണ്ടാവാമെന്നും ഇത് 28ന് തീവ്രതയിലെത്താമെന്നും പറയുന്നു. ഡൽഹിയിൽ അടുത്ത ആഴ്ച മേഘാവൃതമായ ആകാശവും നേരിയ മഴയും ഒപ്പം മിതമായ മൂടൽമഞ്ഞും ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Tags:    
News Summary - 14 trains ruuning late due to low visibilty in northern railway region -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.