ത്രിപുരയിൽ 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി

ന്യൂഡൽഹി: ത്രിപുരയിൽ 14 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി. രാജ്യത്തെ ഞെട്ടിച്ച സംഭവം പി.​ടി.ഐയാണ് റിപ്പോർട്ട് ചെയ്തത്. ഞായറാഴ് രാവിലെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

കേസിലെ പ്രതിയെ അസമിലെ നിലാംബസാറിൽ നിന്നാണ് പിടികൂടിയത്. ഞായാഴ്ച അമ്മയുടെ കൈയിൽ നിന്നും കുഞ്ഞിനെ പ്രതി എടുത്തുകൊണ്ടുപോവുകയായിരുന്നു കുറേ സമയം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവരാത്തതിനാൽ നാട്ടുകാർ കുട്ടിയെ അന്വേഷിച്ചിറങ്ങി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം നെൽവയലിൽ നിന്നും കണ്ടെത്തി.

പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - 14-month-old baby raped and murdered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.