Posted On
date_range Updated On
date_range അസമിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 12 മരണം
ഗോലാഗട്ട്: അസമിലെ ഗോലാഗട്ട് ജില്ലയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്നു കുട്ടികളടക്കം 12 പേർ മരിച്ചു. 38 പേർക്ക് പരിക്കേറ്റു. ഡെറഗാവിൽ ദേശീയപാത 715ലാണ് അപകടം. 49 പേരുമായി സഞ്ചരിച്ച ബസും എതിർദിശയിൽനിന്നെത്തിയ കൽക്കരി കയറ്റിയ ലോറിയുമാണ് കൂട്ടിയിടിച്ചതെന്ന് ജില്ല കമീഷണർ പി. ഉദയ് പ്രവീൺ പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 4.30നായിരുന്നു അപകടം. തിൻസൂക്യയിലെ തിലങ്ക ക്ഷേത്രസന്ദർശനം നടത്തി മടങ്ങിയവരാണ് ബസ് യാത്രക്കാർ. ട്രക് തെറ്റായ ദിശയിലൂടെ സഞ്ചരിച്ചതാണ് അപകടകാരണം. രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർ തൽക്ഷണം മരിച്ചു. മരിച്ചവരിൽ ആറ് പേർ സ്ത്രീകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.