ആന്ധ്രയിൽ തീർഥാടകർ സഞ്ചരിച്ച മിനി വാൻ ട്രക്കിലിടിച്ച്​ 14 പേർ മരിച്ചു; നാല്​ പേരുടെ നില ഗുരുതരം

ഹൈദരാബാദ്​: ആന്ധ്രാപ്രദേശിലെ കുർനൂലിൽ മിനിവാനും ട്രക്കും കൂട്ടിയിടിച്ച്​ 14 പേർ മരിച്ചു. നാല്​ പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. ദേശീയപാത 44ൽ ഞായറാഴ്ച രാവിലെയായിരുന്നു അപകടം. കുർനൂൽ ജില്ലയിലെ മദർപുരം വില്ലേജിലാണ്​ അപകടമുണ്ടായത്​.

ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ നിന്നും രാജസ്​ഥാനിലെ അജ്​മീറിലേക്ക്​ പോയ തീർഥാടക സംഘമാണ്​ അപകടത്തിൽ പെട്ടതെന്ന്​ പൊലീസ്​ പറഞ്ഞു​.

തീർഥാടകർ സഞ്ചരിച്ച മിനിവാൻ നിയന്ത്രണം വിട്ട്​ എതിർദിശയിൽ നിന്ന്​ വന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. എട്ട്​ സ്​ത്രീകളും ഒരു കുഞ്ഞുമടക്കം അഞ്ച്​ പുരുഷൻമാരും സംഭവ സ്​ഥലത്ത്​ വെച്ച്​ മരിച്ചു.

പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്ന്​ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന്​ ഡോക്​ടർമാർ അറിയിച്ചു. മിനിവാൻ ഡ്രൈവർ ഉറങ്ങിപ്പോയതോ ടയർ പൊട്ടിയതോ ആകാം അപകടകാരണമെന്നാണ്​ പൊലീസിന്‍റെ നിഗമനം.

Tags:    
News Summary - 14 killed, 4 injured in road accident in andhra's Kurnool

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.