കാണ്‍പുരില്‍ ട്രെയിന്‍ പാളംതെറ്റി; 62 പേര്‍ക്ക് പരിക്ക്

കാണ്‍പുര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പുര്‍ റൂറല്‍ ജില്ലയില്‍ അജ്മീര്‍-സീല്‍ദ എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി 62 പേര്‍ക്ക് പരിക്ക്. നഗരത്തില്‍നിന്ന് 70 കി. മീറ്റര്‍ അകലെ  റൂറ റെയില്‍വേ സ്റ്റേഷനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരക്കാണ് അപകടം.  ട്രെയിനിന്‍െറ 15 കോച്ചുകളാണ് പാളംതെറ്റി മറിഞ്ഞത്. രണ്ടു മാസത്തിനിടെ ഇതേ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ ട്രെയിന്‍ അപകടമാണിത്. നവംബര്‍ 20ന് കാണ്‍പുര്‍ റൂറല്‍ ജില്ലയില്‍തന്നെ ഇന്ദോര്‍-പട്ന എക്സ്പ്രസിന്‍െറ 14 ബോഗികള്‍ പാളംതെറ്റി 150 പേര്‍ കൊല്ലപ്പെടുകയും 200ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 

 വെള്ളമില്ലാത്ത കനാലിനു കുറുകെയുള്ള പാലം കടക്കുമ്പോഴാണ് അജ്മീര്‍-സീല്‍ദ എക്സ്പ്രസിന്‍െറ ബോഗികള്‍ പാളംതെറ്റിയതെന്ന് റെയില്‍വേ പി.ആര്‍.ഒ അമിത് മാളവ്യ അറിയിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.  ബോഗികളില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തു.  ഉന്നത റെയില്‍വേ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയതായും മാളവ്യ പറഞ്ഞു. 
പരിക്കേറ്റവരില്‍ 42 പേര്‍ കാണ്‍പുര്‍ റൂറലിലെ ജില്ല ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ 12 പേര്‍ ഹാലെറ്റ് ആശുപത്രിയിലും ചികിത്സയിലാണ്. സംഭവശേഷമുള്ള സ്ഥിതിഗതികള്‍ നേരിട്ട് പരിശോധിച്ചുവരുകയാണെന്നും പരിക്കേറ്റവര്‍ക്ക് എല്ലാ സഹായങ്ങളും എത്തിച്ചതായും  റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, സാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരിക്കുള്ളവര്‍ക്ക് 25,000 രൂപയും സഹായധനം പ്രഖ്യാപിച്ചു. 

അപകടം നടന്നയുടന്‍ രണ്ടുപേര്‍ മരിച്ചതായി കാണ്‍പുര്‍ റേഞ്ച് ഐ.ജി സാക്കി അഹ്മദ് പറഞ്ഞെങ്കിലും ഉത്തര-മധ്യ റെയില്‍വേ ജനറല്‍ മാനേജര്‍ അരുണ്‍ സക്സേന ഇത് നിഷേധിച്ചു. റെയില്‍വേ മെഡിക്കല്‍ സംഘം അങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ളെന്നും അദ്ദേഹം വിശദീകരിച്ചു. അപകടത്തെതുടര്‍ന്ന് കാണ്‍പുര്‍ വഴിയുള്ള ഡല്‍ഹി-ഹൗറ പാതയില്‍ ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചതായും 12 ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടതായും റെയില്‍വേ അറിയിച്ചു. 
സീല്‍ദ-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ്, ഹൗറ-ന്യൂഡല്‍ഹി രാജധാനി, ജോധ്പുര്‍-ഹൗറ, ന്യൂഡല്‍ഹി-സീല്‍ദ തുരന്തോ,  പൂര്‍വ എക്സ്പ്രസ്, കല്‍ക്ക മെയില്‍ തുടങ്ങിയ ട്രെയിനുകളാണ് വഴിതിരിച്ചുവിട്ടത്. ഡല്‍ഹി-കാണ്‍പുര്‍ ശതാബ്ദി എക്സ്പ്രസ് റദ്ദാക്കി. ബുധനാഴ്ച അര്‍ധരാത്രിയോടെ ഗതാഗതം പുന$സ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയില്‍വേ അറിയിച്ചു. 

ഹെൽപ്​ലൈൻ നമ്പറുകൾ: 

Tags:    
News Summary - 14 coaches of Train no 12987 Saeldah-Ajmer express derail near Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.