ബെംഗളൂരു: ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ 13 വയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഷ്ചിത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുമ്പോഴാണ് കുട്ടിയെ കാണാതായത്.
വൈകീട്ട് അഞ്ചോടെ വീട്ടിൽ നിന്നും ട്യൂഷന് പോയ കുട്ടിയെ വൈകീട്ട് ഏഴരയായിട്ടും കാണാതായതോടെ രക്ഷിതാക്കൾ അന്വേഷിച്ച് ട്യൂഷൻ സെന്‍ററിലെത്തിയിരുന്നു. കൃത്യസമയത്ത് കുട്ടി പോയതായി അധികൃതർ അറിയിച്ചു. നിഷ്ചിത്തിന്‍റെ പിതാവ് സ്വകാര്യ കോളജിലെ പ്രഫസറാണ്.
പിന്നീട് പാർക്കിനടത്ത് വിദ്യാർഥിയുടെ സൈക്കിൾ കണ്ടെത്തിയിരുന്നു. ഈ സമയത്ത് രക്ഷിതാക്കൾക്ക് അഞ്ജാതന്‍റെ ഫോൺ സന്ദേശം ലഭിച്ചു. അഞ്ച് ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം. തുടർന്ന് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിൽ മകനെ തട്ടിക്കൊണ്ടുപോയതായി പരാതി നൽകി.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ വിജനമായ പ്രദേശത്ത് നിന്ന് നിഷ്ചിത്തിന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.