Posted On
date_range Updated On
date_range കർണാടകയിൽ ട്രാവലറും മിനി ലോറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു
ബംഗളൂരു: കർണാടകയിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ച് 13 പേർ മരിച്ചു. ഇവരിൽ രണ്ട് പേർ കുട്ടികളാണ്. ഹവേരി ജില്ലയിലാണ് അപകടം നടന്നത്. പൂണെ-ബംഗ്ലൂരു എക്സ്പ്രസ് ഹൈവേയിൽ മിനിലോറി ട്രാവലറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്.
ബൈദാഗി താലുക്കിലെ ഗുണ്ടൻഹള്ളി ക്രോസിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. കർണാടകയിലെ ഭദ്രാവതി താലൂക്കിലെ എമിഹാട്ടി ഗ്രാമത്തിൽ നിന്നുള്ളവരാണ് അപകടത്തിൽ മരിച്ചതെന്നാണ് വിവരം. ബെൽഗാവി ജില്ലയിലെ ക്ഷേത്രത്തിൽ സന്ദർനം നടത്തി മടങ്ങുമ്പോഴാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ആളുകളുടെ മൃതദേഹങ്ങൾ ട്രാവലറിനുള്ളിൽ കുടുങ്ങി. ഏറെ ശ്രമപ്പെട്ടാണ് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.