Posted On
date_range Updated On
date_range യു.പിയിലെ പടക്ക സംഭരണശാലയിൽ സ്ഫോടനം: 13 മരണം
ഭദോഹി: ഉത്തർപ്രദേശ് ഭദോഹി ജില്ലയിൽ ചൗരി ഏരിയയിലെ പടക്ക സംഭരണശാലയിലുണ്ടായ സ്ഫോടനത്തിൽ 13പേർ മരിച്ചു. ആറുപ േർക്ക് ഗുരുതരമായി പരിക്കേറ്റു. കാർപെറ്റ് ഫാക്ടറിയോട് ചേർന്നുള്ള മുറിയിൽ പടക്ക നിർമാണത്തിനായുള്ള വെടിമരുന്നുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം മുഴുവനായി തകർന്നു.
സമീപപ്രദേശത്തുള്ള മൂന്ന് വീടുകളും തകർന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങളിൽ കൂടുതൽ പേർ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
മരിച്ചവരിൽ അധികം പേരും പശ്ചിമബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ള നെയ്ത്തു തൊഴിലാളികളാണ്. കെട്ടിടത്തിെൻറ ഉടമയും മകനും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.