ഗോരഖ്പുർ(യു.പി): ഉത്തർപ്രദേശിലെ കുഷിനഗറിൽ ആളില്ലാ ലെവൽക്രോസിൽ ട്രെയിൻ സ്കൂൾ വാനിലിടിച്ച് 13 വിദ്യാർഥികൾ ദാരുണമായി മരിച്ചു. എട്ടുപേർക്ക് ഗുരുതര പരിക്കേറ്റു. ഡിവൈൻ പബ്ലിക് സ്കൂൾ വിദ്യാർഥികളാണ് വ്യാഴാഴ്ച രാവിലെ 7.30ന് അപകടത്തിൽപെട്ടത്. മരിച്ചവരെല്ലാം ഏഴിനും 11നും ഇടക്ക് പ്രായമുള്ളവരാണ്. വാനിൽ വിദ്യാർഥികളടക്കം 25 പേരുണ്ടായിരുന്നു. ഭൂരിഭാഗവും 10 വയസ്സിൽ താഴെയുള്ളവർ.
വാൻ ഡ്രൈവർ ഇയർഫോണുപയോഗിച്ച് പാട്ടുകേൾക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ട്രെയിൻ പാഞ്ഞുവരുന്നതുകണ്ട ഗേറ്റ് കാവൽക്കാരനും മറ്റുള്ളവരും ഡ്രൈവറോട് ഉറക്കെ വിളിച്ചുപറഞ്ഞിട്ടും വാൻ മുന്നോെട്ടടുക്കുകയായിരുന്നവത്രേ. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. താവെ- കപതാൻഗഞ്ച് പാസഞ്ചർ ട്രെയിനാണ് വാനിലിടിച്ചത്.
ബനാറസ് റെയിൽവേ ഡിവിഷനിലെ ദുധി സ്റ്റേഷനുസമീപത്തെ ബെഹ്പുർവയിലാണ് ലെവൽേക്രാസ്. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്ര റെയിൽവേമന്ത്രി പിയുഷ് ഗോയലും രണ്ടുലക്ഷം രൂപ വീതം ആശ്വാസധനം പ്രഖ്യാപിച്ചു. ഗുരുതര പരിക്കേറ്റവർക്ക് ലക്ഷം രൂപ വീതം നൽകും. അപകടസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. േകന്ദ്രമന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാഷ്ട്രപതി രാം നാഥ് േകാവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും അനുശോചിച്ചു.
ദുരന്തത്തിെൻറ പാശ്ചാത്തലത്തിൽ 2020 മാർച്ച് 31ഒാടെ ആളില്ലാത്ത ലെവൽേക്രാസുകൾ ഇല്ലാതാക്കുമെന്ന് റെയിൽവേ അറിയിച്ചു. 2017-18ൽ 1565 ആളില്ലാ ലെവൽക്രോസ് നീക്കി. അടുത്തവർഷം 1600 എണ്ണം കൂടി ഇല്ലാതാക്കും. രാജ്യത്തൊട്ടാകെ 5792 ആളില്ലാ ലെവൽക്രോസുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.