ബിജാപൂർ: ലോക്ഡൗണിനെ തുടർന്ന് വീട്ടിലെത്താൻ 150ഓളം കിലോമീറ്റർ നടന്ന 12 കാരിക്ക് ദാരുണാന്ത്യം. തെലങ്കാനയിൽ നിന്നും ഛത്തീസ്ഗഢിലെ ബിജാപൂർ ഗ്രാമത്തിലേക്കാണ് ലോക്ഡൗണിനെ തുടർന്ന് കുട്ടിയും മറ്റുള്ളവരും നടന്നത്. വീടണയാൻ 14 കിലോമീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് ജമ്ലോ മഗ്ദം എന്ന 12 കാരി മരിച്ചുവീണത്.
രണ്ടു മാസമായി തെലങ്കാനയിലെ മുളകുപാടത്താണ് പെൺകുട്ടി േജാലി ചെയ്യുന്നത്. കൂടെ ജോലിചെയ്യുന്ന മറ്റു 11പേരോടൊപ്പം ഏപ്രിൽ 15നാണ് കുട്ടി ഗ്രാമത്തിലേക്ക് യാത്ര തിരിച്ചത്. മൂന്നുദിവസം ദേശീയ പാത ഒഴിവാക്കി കാട്ടിലൂടെയായിരുന്നു യാത്ര. വീട്ടിേലക്കെത്താൻ 14 കിേലാമീറ്റർ ബാക്കിയുള്ളപ്പോൾ ശനിയാഴ്ച ഉച്ചയോടെ വയർ വേദനയും ഛർദ്ദിയും തുടങ്ങി. പിന്നീട് മരണം സ്ഥിരീകരിച്ചു.
ശേഷം ആംബുലൻസിൽ കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കുട്ടിക്ക് നിർജലീകരണവും പോഷകാഹാര കുറവും ഉണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. കുട്ടിക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ജോലിയോ താമസ സ്ഥലമോ ഇല്ലാത്തതിനാൽ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.