ന്യൂഡൽഹി: പാനമയിലേക്ക് അമേരിക്ക നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരായ 12 ഇന്ത്യക്കാരെ യാത്രാവിമാനത്തിൽ ന്യൂഡൽഹിയിലെത്തിച്ചു. യു.എസ് ചെലവിൽ യാത്ര വിമാനത്തിലെത്തിച്ചതിനാൽ നാടുകടത്തപ്പെട്ടവരെ വിലങ്ങണിയിക്കുകയോ ചങ്ങലക്കിടുകയോ ചെയ്തിരുന്നില്ല.
ഏതാനും ദിവസം മുമ്പ് പാനമയിലേക്ക് അമേരിക്ക നാടുകടത്തിയ 299 പേരടങ്ങുന്ന സംഘത്തിൽപ്പെട്ടവരാണ് ഇവർ. ഇവരിൽ അഞ്ചുപേർ ഹരിയാനയിൽനിന്നും നാലുപേർ പഞ്ചാബിൽനിന്നും രണ്ടുപേർ ഉത്തർപ്രദേശിൽനിന്നുമാണ്. ന്യൂഡൽഹി വിമാനത്താവളത്തിൽനിന്ന് ഇവർ പിന്നീട് സ്വന്തം നാടുകളിലേക്ക് മടങ്ങി.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ ആദ്യ സംഘത്തില്‍ 104 ഉം രണ്ടാം സംഘത്തില്‍ 116ഉം മൂന്നാം വിമാനത്തിൽ 112പേരും ആണ് ഉണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചിനായിരുന്നു അനധികൃതമായി യു.എസില്‍ കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരുമായുള്ള യു.എസ് വിമാനം ആദ്യം അമൃത് സർ വിമാനത്താവളത്തില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.