മഹാരാഷ്​ട്രയിൽ കോവിഡ്​ ആശുപത്രിയിൽ തീപിടിത്തം; 13 മരണം

മുംബൈ: മഹാരാഷ്​ട്രയിലെ കോവിഡ്​ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 13 പേർ മരിച്ചു. പാൽഘർ ജില്ലയിലെ വിരാറിലെ വിജയ്​ വല്ലഭ്​ കോവിഡ്​ ആശുപത്രിയിലായിരുന്നു തീപിടിത്തം. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റിയിട്ടുണ്ട്​.

മരിച്ചവര​ുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞുവെന്നാണ്​ റിപ്പോർട്ട്​. അതേസമയം, ആശുപത്രിയിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന്​ റിപ്പോർട്ടുകളുണ്ട്​. ആകെ ഉണ്ടായിരുന്ന ചില ഉപകരണങ്ങൾ പ്രവർത്തനരഹിതമായിരുന്നുവെന്ന്​ ഹിന്ദുസ്ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു.

കോവിഡിന്‍റെ രണ്ടാം വ്യാപനം അതിതീവ്രമായാണ്​ മഹാരാഷ്​ട്രയിൽ തുടരുന്നത്​. ഏകദേശം, 67,000 പേർക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - 12 ICU Patients Dead In Fire At Maharashtra Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.