രാജസ്ഥാൻ മെഡിക്കൽ കോളജിലെ നവജാത ശിശു പരിചരണ വാർഡിൽ തീപിടിത്തം: കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

ദുംഗർപൂർ : രാജസ്ഥാനിലെ ദുംഗർപൂർ മെഡിക്കൽ കോളജിൽ തീപിടിത്തം. ദുംഗർപൂർ മെഡിക്കൽ കോളജിലെ നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റി (എൻ.ഐ.സി.യു) ൽ ശനിയാഴശ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്. വാർഡിൽ ചികിത്‍യിലുണ്ടായിരുന്ന 12 കുഞ്ഞുങ്ങളെ അഗ്നിശമനസേനാ യൂനിറ്റുകളെത്തി രക്ഷിച്ചു. മൂന്ന് അഗ്നിശമനസേനാ യൂനിറ്റുകളാണ് തീയണക്കാനായി എത്തിയത്.

തീ അണച്ചതായും 12 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. മഹേന്ദ്ര ദാമോർ മാധ്യമങ്ങളോട് പറഞ്ഞു.

നവജാതശിശുകളുടെ വാർഡിൽ തീപിടിത്തമുണ്ടായതിനെ കുറിച്ച് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി തീ അണച്ച് കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചതായി ഫയർ സേഫ്റ്റി ഓഫീസർ ബാബുലാൽ ചൗധരി പറഞ്ഞു.

Tags:    
News Summary - 12 Children Rescued As Fire Breaks Out At Rajasthan Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.