Posted On
date_range Updated On
date_range ധാരാവിയിൽ 11 പേർക്ക് കൂടി കോവിഡ്
മുംബൈ: ധാരാവിയിൽ 11 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 71 ആ യതായി ബ്രിഹാൻ മുംബൈ കോർപറേഷൻ അറിയിച്ചു.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയാണ് ധാരാവി. ഇവിടെ മാത്രം എട്ടുപേർ കഴിഞ്ഞദിവസങ്ങളിലായി മരിച്ചു.
അതേസമയം മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. 187 പേരാണ് സംസ്ഥാനത്ത് മരിച്ചത്. രാജ്യത്ത് ഇതുവരെ 414 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.