Posted On
date_range Updated On
date_range കശ്മീർ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം നൽകും
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ലഫ്. ഗവർണർ മനോജ് സിൻഹ. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ ഉറപ്പു വരുത്തുമെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും സിൻഹ ട്വീറ്റ് ചെയ്തു.
ലെഫ്. ഗവർണറുടെ ഫണ്ടിൽ നിന്നും റോഡ് അപകടത്തിനിരയായവർക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം അനുവദിക്കുന്ന പ്രത്യേക ഫണ്ടിൽ നിന്നുമായിരിക്കും തുക കൈമാറുക. വ്യാഴാഴ്ച പുലർച്ചയോടെയാണ് ധാത്രി-ദോഡ റോഡിൽ സുയി ഗോവാരിക്ക് സമീപം മിനി ബസ് മലയിടുക്കിലേക്ക് മറിഞ്ഞത്. അപകടത്തിൽ 11 പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.