ബീഹാർ പ്രളയം; 11 ജില്ലകളിലെ 15 ലക്ഷം പേർ ദുരിതത്തിൽ

പാറ്റ്​ന: ബീഹാറിൽ പ്രളയബാധിതരുടെ എണ്ണം വർധിക്കുന്നു. 11 ജില്ലകളിലെ 15 ലക്ഷംപേർ ദുരിതത്തിലാണ്​. സംസ്​ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നദികളും കരകവിഞ്ഞ്​ ഒഴുകുകയാണ്​. ബീഹാർ സർക്കാറി​​െൻറ രക്ഷാപ്രവർത്തനം പരിമിതമാണെന്ന്​ പ്രളയമേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

കോസി, ഗാൻഡക്​, ഗംഗ, ബാഗ്​മതി, ബുദ്ധി, കമലബലൻ, മഹാനന്ദ തുടങ്ങി നദികളെല്ലാം അപകടകരമായാണ്​ ഒഴുകിക്കൊണ്ടിരിക്കുന്നത്​. നിലവിൽ 26 റിലീഫ്​ ക്യാമ്പുകളിൽ 14,011 ആളുകളെ പാർപ്പിച്ചിട്ടുള്ളതായി ദുരന്തനിവാരണ കമ്മിറ്റി അധികൃതർ പറഞ്ഞു.

463 കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നുണ്ട്​. ആവശ്യമുള്ളതിലും ഏറെ കുറവാണ്​ സർക്കാർ ക്രമീകരണങ്ങളെന്ന്​ പ്രളയത്തിലക​െപ്പട്ടവർ പറയുന്നു. ഗോപാൽഗഞ്ച്​, ഡർഭംഗ, മുസാഫർപുർ തുടങ്ങിയ സ്​ഥലങ്ങളിൽ സ്​ഥിതി അതീവ ഗുരുതരമാണ്​. 

Tags:    
News Summary - 11 districts in Bihar inundated, 15 lakh people affecte

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.