കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഹിമാചലിൽ 106 മരണം

ഷിംല: ഹിമാചൽ പ്രദേശിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 106 മരണം. മിന്നല്‍പ്രളയം, മേഘവിസ്‌ഫോടനം, വൈദ്യുതാഘാതം എന്നിവ മൂലം അറുപതിലേറെ ആളുകളാണ് മരണപ്പെട്ടത്. 850 ഹെക്ടര്‍ വരുന്ന കൃഷിഭൂമിയാണ് കനത്തമഴയിൽ നശിച്ചത്. മനുഷ്യജീവനുകൾക്ക് പുറമേ, സ്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും ഉണ്ടായ വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച മാത്രം കനത്ത മഴയില്‍ നാലുമരണങ്ങളാണ് സ്ഥിരീകരിച്ചത്. കനത്ത മഴയെ തുടർന്നുണ്ടായ റോഡപകടങ്ങളിൽ നാൽപ്പതിലധികം ജീവനുകൾ പൊലിഞ്ഞു. ജൂണ്‍ 20നും ജൂലായ് 15 നുമിടയിലാണ് നൂറിലേറെ മരണങ്ങള്‍ സ്ഥിരീകരിച്ചതെന്നാണ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നത്.

റോഡുകൾ, ജലവിതരണം, വൈദ്യുതി സൗകര്യങ്ങൾ,വിദ്യാഭ്യാസ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ 81 കോടിയിലധികം രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എൻ.‌ഡി‌.ആർ‌.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്‌.ഡി‌.ആർ‌.എഫ്), പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 

Tags:    
News Summary - 106 dead in Himachal in accidents due to heavy rains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.