1000ത്തിന്‍റെ പുതിയ നോട്ടുകൾ പുറത്തിറക്കും

ന്യൂഡൽഹി: 1000ത്തിന്‍റെ പുതിയ നോട്ടുകൾ ഏതാനും മാസങ്ങൾക്കകം പുറത്തിറക്കും. കേന്ദ്രത്തിന്റെ സാമ്പത്തിക നടപടികളെ കുറിച്ച് ന്യൂഡല്‍ഹിയില്‍ നടന്ന എക്കണോമിക്ക് എഡിറ്റേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെയാണ് ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ രൂപത്തിലും നിറത്തിലുമുള്ള 1000 രൂപാ നോട്ടായിരിക്കും പുറത്തിറങ്ങുക.

പുതിയ നോട്ടുകള്‍ക്കായുള്ള നടപടികള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്നുവരികയായിരുന്നു എന്നും ആര്‍.ബി.ഐയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നതെന്നും ധനകാര്യ സെക്രട്ടറി വെളിപ്പെടുത്തി.

Tags:    
News Summary - 1000 Notes May Return With New Security Features, Says Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.