???????

നൂറാം വയസ്സിൽ കൂടെയെത്തി; ‘പോ മോനേ കോവിഡേ’യെന്ന്​ മുത്തശ്ശി

ബെല്ലാരി: കോവിഡൊക്കെ വെറും ജലദോഷം പോലയാണെന്നാണ് 100 വയസ്സുകാരി മുത്തശ്ശിയുടെ പക്ഷം. ഇതിനെക്കാളും വലുതൊക്കെ നമ്മൾ എത്ര കണ്ടതാണെന്ന ഭാവമാണ് അവർക്ക്. കാരണം കോവിഡ് മുക്തയായ മുത്തശ്ശി ഇന്ന് പൂർണ്ണ ആരോഗ്യവതിയാണ്. അവർ 100ാം വയസ്സിലാണ് കോവിഡിനെ ‘കൂളായി’ തോൽപ്പിച്ചത്. 

കഴിഞ്ഞ 16നാണ് കർണാടകയിലെ ബെല്ലാരി ജില്ലയിലെ ഹുവിയാന ഹഡഗാളി വില്ലേജിലുള്ള ഹല്ലമ്മ മുത്തശ്ശിക്ക് പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലായിരുന്നു. ബാങ്ക് ജീവനക്കാരാനായ മകന് ജൂലൈ 3ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇയാളുടെ ഭാര്യ, മുത്ത സഹോദരൻ എന്നിവർക്കും പോസിറ്റീവായി. ഇവരെല്ലാം വീട്ടിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഹല്ലമ്മക്കും രോഗം സ്ഥിരീകരിച്ചത്.  

‘ഡോക്ടർമാർ നന്നായി ചികിത്സിച്ചു. ഞാൻ പതിവായി കഴിക്കാറുണ്ടായിരുന്ന ആപ്പ്ൾ തന്നെയാണ് ചികിത്സക്കിടയിലും കഴിച്ചത്. ചികിത്സയുടെ ഭാഗമായി ഡോക്ടർമാർ നൽകിയ മരുന്നും ഇൻജക്ഷനും എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ല. ഞാനും അവരോട് നന്നായി സഹകരിച്ചു. ഇപ്പോൾ ഞാൻ പൂർണ്ണ ആരോഗ്യവതിയാണ്’ മുത്തശ്ശി പറഞ്ഞു.

Tags:    
News Summary - 100-yr-old woman recovers from COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.