ലഖ്നോ: മുത്തലാഖിെൻറ ഇരകളുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനെന്ന പേരിൽ ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ 100 വനിത ‘മുത്തലാഖ് പ്രമുഖ്’മാരെ നിയമിക്കുന്നു. പാർട്ടിയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറി നാസിയ ആലത്തിനായിരിക്കും ഇതിെൻറ ചുമതല. പാർട്ടിയുടെ 93 സംഘടനാതല ജില്ലകളിലും ആറ് മേഖലാതല യൂനിറ്റുകളിലുമായിട്ടായിരിക്കും ഇവരെ നിയമിക്കുകയെന്ന് നാസിയ ആലം പറഞ്ഞു.
ശരീഅത്ത് നിയമങ്ങളിൽ അവഗാഹമുള്ളവരും വിദ്യാസമ്പന്നരുമായ വനിതകളായിരിക്കും ‘മുത്തലാഖ് പ്രമുഖ്’ ആയി നിയമിക്കപ്പെടുക. ഡിസംബർ അവസാനത്തോടെ സർേവ നടത്തി സംസ്ഥാനത്തെ മുഴുവൻ മുത്തലാഖ് ഇരകളുടെയും എണ്ണം പുറത്തുവിടുമെന്ന് പറഞ്ഞ നാസിയ ദീപാവലി കഴിഞ്ഞ ഉടൻ സർേവ ആരംഭിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.