ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ നൂറോളം ഭീകരർ കൊല്ലപ്പെട്ടതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. സിവിലിയന്മാർ കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപറേഷൻ സിന്ദൂർ തുടരും. അതിനാൽ സൈനിക നടപടിയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകളും വിശദാംശങ്ങളും നൽകാനാവില്ലെന്നും പ്രതിപക്ഷ പാർട്ടി നേതാക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. പാകിസ്താൻ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും സിങ് പറഞ്ഞു.
ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, ജെ.പി. നഡ്ഡ, കിരൺ റിജിജു തുടങ്ങിയവരും കേരളത്തിൽനിന്ന് ഇ.ടി. മുഹമ്മദ് ബഷീർ, ജോൺ ബ്രിട്ടാസ് എന്നിവരും സർവകക്ഷി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.