'വാക്​സിൻ ആരാണ് എണ്ണി നോക്കിയത്'​?; നൂറ് കോടി ഡോസെന്ന മോദിയുടെ വാദം കളവെന്ന് എം.പി

ന്യൂദല്‍ഹി: രാജ്യത്ത് നൂറ് കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്​തുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും വാദം കളവാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. നാസിക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട്​ സംസാരിക്കവേയാണ്​ സഞ്ജയ് ഇക്കാര്യം പറഞ്ഞത്.'രാജ്യത്ത് 100 കോടി വാക്‌സിൻ ഡോസുകൾ നൽകിയെന്ന അവകാശവാദം തെറ്റാണ്​. ആരാണിത്​ കണക്കാക്കിയത്​. യോഗ്യരായ പൗരന്മാർക്ക് ഇതുവരെ 23 കോടിയിൽ കൂടുതൽ ഡോസുകൾ നൽകിയിട്ടില്ല'-സഞ്ജയ് റാവത്ത് പറഞ്ഞു.


'കഴിഞ്ഞ ദിവസം 20 ഹിന്ദുക്കളും സിഖുകാരുമാണ് മരിച്ചു വീണിരിക്കുന്നത് 18ഓളം സൈനികര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അരുണാചല്‍ പ്രദേശിലും ലഡാക്കിലും ചൈന നിരന്തരമായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ നമ്മളിവിടെ നൂറ് കോടി വാക്‌സിന്‍ നല്‍കിയെന്ന തെറ്റായ വാര്‍ത്ത ആഘോഷമാക്കുകയാണ്'-അദ്ദേഹം പറഞ്ഞു.എത്ര കാലം ഇനിയും നിങ്ങള്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുമെന്നും ആരുടെയും പേര് പരാമര്‍ശിക്കാതെ അദ്ദേഹം ചോദിച്ചു.

ഒക്ടോബര്‍ 21നാണ് ഇന്ത്യ നൂറ് കോടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിതായി പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത്. ശിവസേന എം.പിയുടേത് അടിസ്ഥാന രഹിതമായ വാദമാണെന്നാണ് ബി.ജെ,പി വക്താവ് കേശവ് ഉപാധ്യായ പറഞ്ഞു. ശിവസേന നേതാക്കൾ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു.

മോദി പറയുന്നത്​

കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ച് ഒ​മ്പ​തു​മാ​സ​ത്തി​ന​കം ഇ​ന്ത്യ 100 കോ​ടി ഡോ​സ്​ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്​ വ​ൻ നേ​ട്ട​മാ​ണെ​ന്നും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട്​ പ​ട​െ​വ​ട്ടി​യാ​ണ്​ ഇ​ത്​ സാ​ധ്യ​മാ​യ​തെ​ന്നുമാണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറയുന്നത്​.

ഒ​രാ​ൾ​ക്ക്​ ആ​ദ്യ​ത്തെ ഡോ​സ്​ ത​‍െൻറ ഗ്രാ​മ​ത്തി​ലും ര​ണ്ടാ​മ​ത്തെ ഡോ​സ്​ നി​ശ്ചി​ത ഇ​ട​വേ​ള​ക്ക്​ ശേ​ഷം സൗ​ക​ര്യ​മ​നു​സ​രി​ച്ച്​ മ​റ്റി​ട​ങ്ങ​ളി​ലും എ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കി. വാ​ക്​​സി​ൻ എ​ടു​ത്ത​വ​ർ​ക്ക്​ ക്യൂ.​ആ​ർ കോ​ഡ് അ​ധി​ഷ്​ഠി​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ പ​രി​പാ​ടി​യാ​ണ്​ ഇ​ന്ത്യ​യി​ലേ​ത്. ഓ​രോ കു​ത്തി​െ​വ​പ്പി​നാ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടു മി​നി​റ്റാ​ണ് എ​ടു​ത്ത​ത്. യു​വാ​ക്ക​ൾ​ക്കും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും സാ​മൂ​ഹി​ക-​മ​ത നേ​താ​ക്ക​ൾ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട​താ​ണ് ഇ​തി​​‍െൻറ നേ​ട്ട​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - 100 crore vaccination doses claim 'false': Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.