ഒഡിഷ: ഒഡിഷയിലെ ജയ്പൂർ ജില്ലയിൽ അധ്യാപകൻ നിർബന്ധിച്ച് സ്വിറ്റ് അപ് ചെയ്യിപ്പിച്ച നാലാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. സൂര്യ നാരായണൻ നോഡൽ അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർഥി രുദ്ര നാരായൺ(10) സേഥിലാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് ക്ലാസ് നടന്നുകൊണ്ടിരിക്കെ, രുദ്ര നാല് സഹപാഠികൾക്കൊപ്പം സ്കൂൾ കളിക്കുന്നത് അധ്യാപകന്റെ ശ്രദ്ധയിൽ പെട്ടു. തുടർന്നാണ് ക്ലാസിലിരിക്കാത്തതിന്റെ ശിക്ഷയായി സ്വിറ്റ് അപ് ചെയ്യാൻ അധ്യാപിക ഇവരെ നിർബന്ധിച്ചത്. രുദ്ര ഉടൻ കുഴഞ്ഞുവീഴുകയായിരുന്നു.
വിവരമറിഞ്ഞ് രുദ്രയുടെ മാതാപിതാക്കൾ സ്കൂളിലെത്തി. അധ്യാപകനും രക്ഷിതാക്കളും കൂട്ടി കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രസൽപൂർ ബ്ലോക്ക് എജ്യൂക്കേഷൻഓഫിസർ നിലംപർ മിശ്ര പറഞ്ഞു. പരാതി ലഭിച്ചാലുടൻ അന്വേഷണം നടത്തുമെന്നും മിശ്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.