അനന്തപൂർ: കാർണിവലിനിടെ പ്രവർത്തിച്ചുകൊണ്ടിരുന്ന യന്ത്ര ഉൗഞ്ഞാലിലെ തകർന്ന ട്രോളിയിൽ നിന്ന് വീണ് 10 വയസ്സുകാരി മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ അനന്തപുരിൽ ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം.
ട്രോളിയിലെ ഇളകിയ ബോൾട്ടിനെ കുറിച്ച് അപകടസൂചന നൽകിയെങ്കിലും മദ്യ ലഹിരിയിലായിരുന്ന മെഷീൻ ഓപ്പറേറ്റർ ഇത്കാര്യമായെടുത്തില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അപകടം നടന്നതോടെ ക്ഷുഭിതരായ നാട്ടുകാർ ഇയാളെ മർദിച്ച ശേഷം പോലീസിൽ ഏൽപിച്ചു.
യന്ത്ര ഉൗഞ്ഞാലിൽ നിന്ന് ആളുകൾ തെന്നി വീഴുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കലക്ടർ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.