കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ച ജീവൻരക്ഷാ ഉപകരണങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു

ന്യൂഡൽഹി: കരിഞ്ചന്തയിൽ വിൽക്കാനായി സൂക്ഷിച്ചിരുന്ന മെഡിക്കൽ ഒാക്സിജൻ കോൺസെൻട്രാക്ടേഴ്സ് അടക്കമുള്ള ജീവൻരക്ഷാ ഉപകരണങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

10 മെഡിക്കൽ ഒാക്സിജൻ കോൺസെൻട്രാക്ടേഴ്സ്, 82 കോൺസെൻട്രാക്ടേഴ്സിൽ ഉപയോഗിക്കുന്ന പൈപ്പുകൾ, 3486 ഡിജിറ്റൽ തെർമോമീറ്റർ, 263 ഡിജിറ്റൽ ഗൺ തെർമോമീറ്റർ, 684 ഒാക്സിമീറ്റർ, 10 നെബുലൈസേഴ്സ് എന്നിവയാണ് കണ്ടെടുത്തത്.

ജീവൻരക്ഷാ ഉപകരണങ്ങൾ ഉയർന്ന വിലക്ക് വിൽക്കാൻ വേണ്ടിയാണ് പ്രതികൾ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രാജ്യതലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വലിയ ക്ഷാമം നേരിടുന്നുണ്ട്.

Tags:    
News Summary - 10 medical oxygen concentrators seized in Delhi, 2 held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.