ന്യൂഡൽഹി: ഡൽഹിയിലെ വിവിധ മണ്ഡലങ്ങളിലായി 10 ലക്ഷം വോട്ടർമാരെ ബി.ജെ.പി നീക്കംചെയ്തതായി ആം ആദ്മി പാർട്ടി (ആപ്) നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകളിൽ കയറിയുള്ള പ്രചാരണത്തിനിടെയാണ് 10 നിയമസഭ മണ്ഡലങ്ങളിലായി ഇത്രയുംപേരെ നീക്കംചെയ്തതായി അറിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നടപടിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യതെരഞ്ഞെടുപ്പ് കമീഷൻ ഒ.പി. റാവത്തിന് പരാതി നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ അടിയന്തരമായി അന്വേഷണം നടത്തി നീക്കംചെയ്തവരെ വീണ്ടും ഉൾപ്പെടുത്തണമെന്ന് കെജ്രിവാൾ പരാതിയിൽ ആവശ്യപ്പെട്ടു. പുരുഷന്മാരുടെ പേരുകളാണ് വോട്ടർപട്ടികയിൽനിന്ന കൂടുതലും നീക്കംചെയ്തിരിക്കുന്നത്. ഇൗ വോട്ടുകളെല്ലാം ആം ആദ്മി പാർട്ടിയുെടതും കോൺഗ്രസിെൻറതുമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.