അപകടത്തിൽ പൂർണമായും തകർന്ന ഇന്നോവ കാർ
Posted On
date_range Updated On
date_range മൈസൂരുവിനടുത്ത് കാറും ബസും കൂട്ടിയിടിച്ച് 10 പേർ മരിച്ചു
മൈസൂരു: കർണാടകത്തിലെ മൈസൂരുവിനടുത്ത് കാറും ബസും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ 10 പേർ മരിച്ചു. കൊല്ലഗൽ- നർസിഗ്പുര മെയിൻ റോഡിലാണ് അപകടം. ടൊയോട്ട ഇന്നോവയും സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
മരിച്ചത് ബെല്ലാരി സങ്കനക്കൽ സ്വദേശികളായ വിനോദ സഞ്ചാരികളാണ്. 13 പേരാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും തകർന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരുടെ നില ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.