രാജസ്ഥാനിൽ റാണിഖേത് എക്സ്പ്രസ് പാളം തെറ്റി; നിരവധി പേർക്ക്​ പരിക്ക്​

ജയ്പൂർ: രാജസ്​ഥാനിൽ  റാണിഖേത് എക്സ്പ്രസ് ​ട്രെയിനി​​െൻറ 10 ബോഗികൾ പാളം തെറ്റി. നിരവധി പേർക്ക്​പരിക്കേറ്റതായാണ്​ റിപ്പോർട്ട്​. ആളപായങ്ങളൊന്നും റിപ്പോർട്ട് ​ചെയ്​തിട്ടില്ല. 

തയത്​ഹാമിറ –ജയ്സാൽമർ പാതയിൽ കഴിഞ്ഞ ദിവസം രാത്രി അർദ്ധരാത്രിയോടടുത്ത സമയത്താണ്​ അപകടമുണ്ടായത്​.  അപകട കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പ്രഥാമികാന്വേഷണത്തിൽ റെയിൽവെ ട്രാക്ക്​ തകരാറിലായതാണ്​ പാളം തെറ്റലിന്​ കാരണമായി അധികൃതർ അറിയിച്ചത്​. ട്രാക്കിലേക്ക്​ മറിഞ്ഞ്​ കിടക്കുന്ന ബോഗികളുടെ ടീവി ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്​.

Tags:    
News Summary - 10 Coaches of Ranikhet Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.