കശ്മീരിലെ രജൗരിയിൽ ഏറ്റുമുട്ടൽ; ഭീകരനെ സുരക്ഷാസേന വധിച്ചു

രജൗരി: ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചു. രജൗരിയിലെ ഖവാസ് ഏരിയയിലാണ് സംഭവം. പ്രദേശത്ത് പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജമ്മു എ.ഡി.ജി.പി മുകേഷ് സിങ് അറിയിച്ചു.

ഇന്നലെ കശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഭീകരരുണ്ടെന്ന വിവരത്തെ തുടർന്ന് കുൽഗാം ജില്ലയിലെ ഹാലൻ വനപ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് സംഭവം.

നേരത്തെ, ജൂലൈ 18ന് പൂഞ്ച് ജില്ലയിൽ പാക് ഭീകരനെ സംയുക്ത ഓപറേഷനിൽ സു​രക്ഷാസേന വധിക്കുകയും എ.കെ 47 റൈഫിളുകളും രണ്ട് പിസ്റ്റലും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - 1 terrorist killed in encounter with security forces in Rajouri, Jammu Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.