ഭുവനേശ്വർ: ഒഡീഷയിൽ ഗണേശ വിഗ്രഹ ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു. 4 പേർക്ക് ഗുരുതരമായി പരിക്കേറ്റു. സ്വകാര്യ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ് മരിച്ചത്. വിദ്യാലയത്തിലേക്ക് ഗണപതി വിഗ്രഹം കൊണ്ടുപോകുന്നതിനിടെയാണ് അപകടം.
വിദ്യാർഥിക്ക് വൈദ്യുതാഘാതമേൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ട്രാക്ടറിൽ ഗണേശ വിഗ്രഹവുമായി പോകവേ വിദ്യാർഥി ഉയർത്തിയ കൊടി 11 കെ.വി വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്.
വിദ്യാർഥി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.