Posted On
date_range Updated On
date_range കശ്മീരിൽ പൊലീസുമായി പോയ ബസ് അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു
ശ്രീനഗർ: ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസുമായി പോയ ബസ് അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. 35 പേരുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്.
ജമ്മു-ശ്രീനഗർ ഹൈവേയിൽ രംഭാൻ ജില്ലയിലാണ് അപകടമുണ്ടായത്. യാത്രക്കിടെ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടർ മാർഗം സംഭവസ്ഥലത്ത് നിന്ന് മാറ്റാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.