കാൺപൂരിൽ ഓക്​സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച്​ ​ഒരാൾ മരിച്ചു; രണ്ട്​ പേർക്ക്​ പരിക്ക്​

കാൺപൂർ: കാൺപൂരിൽ ഓക്​സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച്​ ഒരാൾ മരിച്ചു. രണ്ട്​ പേർക്ക്​ പരിക്കേറ്റു. ഒഴിഞ്ഞ ഓക്​സിജൻ സിലിണ്ടർ നിറക്കുന്നതിനിടെയാണ്​ അപകടമുണ്ടായത്​. വെള്ളിയാഴ്​ച പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം.

ഗ്യാസ്​ പ്ലാൻറ്​ ജീവനക്കാരനായ മുറാദ്​ അലിയാണ്​ മരിച്ചത്​. പ്ലാൻറ്​ സൂപ്പർവൈസർ അജയ്​. റോയൽ ചിൽഡ്രൻ ആശുപത്രി ജീവനക്കാരൻ ഹരിഓം എന്നിവർക്കാണ്​ പരിക്കേറ്റത്​.

റോയൽ ചിൽഡ്രൻ ആശുപത്രിക്കായി ഓക്​സിജൻ നിറക്കു​േമ്പാഴാണ്​ അപകടം. പരിക്കേറ്റവരിൽ ആരുടെയെങ്കിലും നില ഗുരുതരമാണോയെന്ന്​ വ്യക്​തമല്ല.

Tags:    
News Summary - 1 dead, 2 injured in oxygen cylinder explosion in Kanpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.