രണ്ടു ചക്രത്തിൽ കാറിൽ അതിവേഗ സഞ്ചാ​രം ഫിന്നിഷ്​ ​ഡ്രെവർക്ക്​ ലോകറെക്കോർഡ്​

ഫിൻലാൻഡ്​: കാറിന്​ നാലു ചക്രമുണ്ടെങ്കിലും ഫിന്നിഷ്​ ​ഡ്രെവർ വേസ കിവിമാകിക്ക്​ സഞ്ചരിക്കാൻ രണ്ടു ചക്രം മതി .  മണിക്കുറിൽ 186 കിലോ മീറ്റർ വേഗതയിലുള്ള വേസയുടെ ഇൗ സാഹസിക സഞ്ചാ​​രം ​ലോകറെക്കോർഡും നേടി കഴിഞ്ഞു.

ആദ്യമായല്ല വേസ  സാഹസിക സഞ്ചാരത്തിന്​ മുതിരുന്നത്​. മോശം ടയറുകൾ കാരണം ആദ്യ ശ്രമത്തിൽ വേസ പരാജയപ്പെട്ടിരുന്നു. അധികം ചുടാകാത്ത തരത്തിലുള്ള ടയറുകൾ ഉപയോഗിച്ചുകൊണ്ട്​ വിണ്ട​ും പരീക്ഷണം നടത്തുകയായിരുന്നു. ഇതിനായി പ്ര​േത്യകമായി തയാറാക്കിയ ടയറുകൾ കമ്പനി നൽകുകയായിരുന്നു.

ബി.എം.ഡബ്​ളിയുവി​െൻറ 335i കുപ്പേ ഉപയോഗിച്ചായിരുന്നു വേസയുടെ റെക്കോർഡ്​ നേട്ടം. 100 മീറ്റർ ദുരം വേസ മണിക്കുറിൽ 186 കിലോമിറ്റർ വേഗതയിലാണ്​ പിന്നിട്ടത്​.1997ൽ ​േഗാറിയാൻ എലി​േയാൺ സ്​ഥാപിച്ച മണിക്കുറിൽ 181.25 എന്ന റെക്കോർഡാണ്​  ഇതോടെ പഴങ്കതയായത്​.

 

Tags:    
News Summary - Finnish Driver Sets World Record As He Clocks 186Km/h On Two Wheels In A Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.