Posted On
date_range Updated On
date_range ഡ്രൈവറുടെ അബദ്ധം; കാർ ഹോട്ടൽ തകർത്തു
ബീജിങ്: ഡ്രൈവറുടെ അബദ്ധം മൂലം ചൈനയിൽ ഒരു ഹോട്ടൽ തകർന്നതിെൻറ വിഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വാഹനം നിർത്താൻ ബ്രേക്ക് ചവിേട്ടണ്ടതിന് പകരം ആക്സിലേറ്റർ കൊടുത്തതാണ് പ്രശ്നമായത്.
വാഹനം ഒാടിക്കാൻ പഠിക്കുേമ്പാൾ ഇൗ അബദ്ധം ചിലപ്പോൾ സംഭവിക്കാറുണ്ട്. എന്നാൽ, തിരക്കേറിയ നഗരത്തിൽ ഇത് സംഭവിച്ചതോടെ സംഗതി ഗുരുതരമാവുകയായിരുന്നു. ഹോട്ടലിലെ സി.സി.ടി.വി കാമറകളിലാണ് ഞെട്ടിക്കുന്ന ഇൗ ദൃശ്യങ്ങൾ പതിഞ്ഞത്. ഹോട്ടലിന് മുന്നിൽ ആളുകളുണ്ടായിരുന്നുവെങ്കിലും വാഹനം വരുന്നത് കണ്ട് ഒാടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ഹോട്ടലിനകത്തെ രണ്ട് യുവതികളുടെ മേൽ മെറ്റൽ ഡിറ്റക്ടർ വീഴുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.