മുംബൈ: ഇന്ത്യൻ വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ടോയോട്ട യാരിസ് വിപണിയിൽ. 8.75 ലക്ഷം മുതലാണ് യാരിസിെൻറ വില തുടങ്ങുന്നത്. കാറിെൻറ ബുക്കിങ് ഡീലർഷിപ്പുകൾ വഴി ടോയോട്ട ആരംഭിച്ചു. മെയ് മാസത്തിൽ ഡെലിവറി നടത്താനാണ് കമ്പനിയുടെ പദ്ധതി. ജെ, ജി, വി, വി.എക്സ് എന്നിങ്ങനെ നാല് വേരിയൻറുകളിൽ യാരിസ് എത്തും. എല്ലാ വേരിയൻറിനും സി.വി.ടി ട്രാൻസ്മിഷൻ നൽകിയിട്ടുണ്ട്.
പ്രീമിയം കാറിന് വേണ്ട രൂപഭാവങ്ങളുമായാണ് യാരിസ് എത്തുന്നത്. റെക്ടാഗുലർ ഹെഡ്ലൈറ്റിന് നൽകിയിരിക്കുന്നത്. ടിയർഡ്രോപ്പ് ഫോഗ് ലാമ്പുകളും എൽ.ഇ.ഡി ൈലെറ്റുകളുമാണ് നൽകിയിരിക്കുന്നത്. കാറിന് പ്രീമിയം സ്വഭാവം നൽകാനായി ക്രോം ഘടകങ്ങൾ ടോയോട്ട യാരിസിന് നൽകിയിട്ടുണ്ട്. അകത്തളവും പ്രീമിയം സ്വഭാവത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇൻറീരിയറിൽ റൂഫ് മൗണ്ടഡ് എയർവെൻറുകൾ, വൈബ്രേഷൻ കംട്രോൾ ഗ്ലാസ്, 4.2 ഇഞ്ച് ടി.എഫ്.ടി ഡിസ്പ്ലേ, ഇൻഫോടെയിൻമെൻറ് സിസ്റ്റം തുടങ്ങിയ ആഡംബര സൗകര്യങ്ങളെല്ലാം ടോയോട്ട ഉൾക്കൊള്ളിച്ചിട്ടുണ്ട്. 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിനാണ് കാറിെൻറ ഹൃദയം. 108 ബി.എച്ച്.പി കരുത്ത് എൻജിൻ നൽകും.
ആറ് സ്പീഡ് മാനുവലാണ് ട്രാൻസ്മിഷൻ. ഇതിനൊപ്പം 7 സ്റ്റപ്പ് സി.വി.ടി ട്രാൻസ്മിഷനും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കാറിെൻറ ൈഹബ്രിഡ് വേരിയൻറ് ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. സുരക്ഷക്കായി ഡിസ്ക് ബ്രേക്ക്, ഏഴ് എയർബാഗുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കംട്രോൾ, വൈക്കിൾ സ്റ്റബിലിറ്റി കംട്രോൾ, മുൻ പാർക്കിങ് സെൻസറുകൾ, എ.ബി.എസ്, ഇ.സി.പി തുടങ്ങിയവ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.