ഇലക്ട്രിക് വാഹന നിർമാതാക്കളിലെ അതികായരായ ടെസ്ല ഇലക്ട്രിക് ട്രക്ക് വിപണിയിലവതരിപ്പിച്ചു. ലോസ് ആഞ്ചലസിൽ നടന്ന ചടങ്ങിലാണ് കമ്പനി പുതിയ മോഡൽ പുറത്തിറക്കിയത്. പുതിയ സ്പോർട്സ് കാറും ടെസ്ല ഇതേവേദിയിൽ പുറത്തിറക്കി. ബ്ലാക്ക് ഹ്യൂ, മെറ്റാലിക് സിൽവർ എന്നീ രണ്ട് നിറങ്ങളിലായിരിക്കും ടെസ്ലയുടെ പുതിയ ട്രക്കുകൾ. ടെസ്ലയുടെ മോഡൽ3യുമായി സാമ്യമുള്ളതാണ് ട്രക്കിെൻറ കാബിനിൻ ഡിസൈൻ. ഗിയർ ലിവർ, ടേൺ സിഗ്നൽ ഉൾപ്പടെ പല ഘടകങ്ങളും ടെസ്ല മോഡൽ3യിൽ നിന്ന് കടം കൊണ്ടിട്ടുണ്ട്. ടെസ്ലയുടെ മുൻ ട്രക്കുകളിൽ നിന്ന് വ്യത്യസ്തമായ ഡിസൈനാണ് സ്റ്റീയറിങ് വീലിന് നൽകിയിരിക്കുന്നത്.
സാധാരണ ഫുൾ ടാങ്ക് ഡീസലിൽ ഒരു ട്രക്കിന് 1,600 കിലോമീറ്റർ വരെയാണ് സഞ്ചരിക്കാൻ സാധിക്കുക. എന്നാൽ, 30 മിനിറ്റ് ചാർജ് ചെയ്താൽ 400 മുതൽ 625 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ പുതിയ ട്രക്കിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മറ്റ് ട്രക്കുകളുമായി താരത്മ്യം ചെയ്യുേമ്പാൾ ടെസ്ലയുടെ ട്രക്കിന് വേഗതയും കൂടുതലാണ്. ഇതിനൊടൊപ്പം സൗരോർജം ഉപയോഗിച്ചുള്ള മെഗാ ചാർജർ സംവിധാനവും കമ്പനി സ്ഥാപിക്കും.
സെൽഫ് ഡ്രൈവിങ് സാേങ്കതികവിദ്യയാണ് മറ്റൊരു പ്രത്യേകത. സെൽഫ് ഡ്രൈവിങ് സാേങ്കതികവിദ്യ ഉപയോഗിച്ച് ഒരുപാട് ട്രക്കുകളെ വരിവരിയായി കൊണ്ടുപോവാൻ സാധിക്കും. പുതിയ സാേങ്കതിതവിദ്യയിൽ ഏറ്റവും മുന്നിലുള്ള ട്രക്കിന് മാത്രം ഡ്രൈവറുണ്ടായാൽ മതി. മറ്റുള്ളവക്ക് മുമ്പിലെ ട്രക്കിനെ പിന്തുടർന്ന് യാത്ര ചെയ്യാൻ സാധിക്കും. അതേസമയം, ട്രക്കിെൻറ വില സംബന്ധിച്ച വിവരങ്ങളൊന്നും ടെസ്ല പുറത്തുവിട്ടിട്ടില്ല. എന്നാൽ, 5000 ഡോളർ നൽകി വാഹനം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.