ഹ്യുണ്ടായ് ബയോൺ

19 വേരിയന്റുകൾ, പ്രാരംഭ വില 9.99 ലക്ഷം രൂപ മുതൽ; ക്രോസ്ഓവർ എസ്‌യുവി വിപണിയിലേക്ക് 'ഹ്യുണ്ടായ് ബയോൺ'

ഉത്തര കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ പുതിയ ക്രോസ്ഓവർ എസ്‌യുവി മോഡലായ 'ബയോൺ' (Bayon) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.99 ലക്ഷം രൂപ മുതൽ 18.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്-ഷോറൂം വില വരുന്നത്. ആകെ 7 ട്രിം ലെവലുകളിലായി 19 വ്യത്യസ്ത കോൺഫിഗറേഷനുകളിൽ ബയോൺ ലഭ്യമാകും.

വേരിയന്റുകളും എക്സ്-ഷോറൂം വില വിവരങ്ങളും

വേരിയന്റ് - എൻജിൻ - എക്സ്-ഷോറൂം വില

  • Bayon HX2 - 1.5 Petrol MT - ₹ 9,99,900
  • Bayon HX3 - 1.5 Petrol MT - ₹ 10,89,900
  • Bayon HX3+ - 1.5 Petrol MT - ₹ 11,79,900
  • Bayon HX5 - 1.5 Petrol MT - ₹ 12,44,900
  • Bayon HX5 DT - 1.5 Petrol MT - ₹ 12,59,900
  • Bayon HX6 - 1.5 Petrol MT - ₹ 13,56,900
  • Bayon HX6 DT - 1.5 Petrol MT - ₹ 13,71,900
  • Bayon HX5 - 1.5 Petrol IVT - ₹ 13,84,800
  • Bayon HX5 DT - 1.5 Petrol IVT - ₹ 13,99,800
  • Bayon HX6 - 1.5 Petrol IVT - ₹ 14,96,800
  • Bayon HX8 - 1.5 Petrol MT - ₹ 15,09,900
  • Bayon HX6 DT - 1.5 Petrol IVT - ₹ 15,11,800
  • Bayon HX8 DT - 1.5 Petrol MT - ₹ 15,24,900
  • Bayon HX8 - 1.5 Petrol IVT - ₹ 16,53,900
  • Bayon HX10 - 1.5 Petrol MT - ₹ 16,64,900
  • Bayon HX8 DT - 1.5 Petrol IVT - ₹ 16,68,900
  • Bayon HX10 DT - 1.5 Petrol MT - ₹ 16,79,900
  • Bayon HX10 - 1.5 Petrol IVT - ₹ 17,99,900
  • Bayon HX10 DT - 1.5 Petrol IVT - ₹ 18,14,900

കരുത്തുറ്റ എഞ്ചിനും ഗിയർബോക്സും

1.5-ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡിന്റെ കരുത്തുറ്റ പെട്രോൾ എൻജിനാണ് ബയോണിന്റെ കുതിപ്പിന് ആക്കം കൂട്ടുന്നത്. ഈ എൻജിൻ പരമാവധി 115 പി.എസ് പവറും 144 എൻ.എം ടോർക്കും ഉത്പാദിപ്പിക്കും. 6-സ്പീഡ് മാന്യുവൽ, iVT ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എൻജിൻ ജോടിയിണക്കിയിരിക്കുന്നത്. മാന്യുവൽ ഗിയർബോക്സ് എല്ലാ 7 ട്രിമ്മുകളിലും ലഭ്യമാണ്. ഓട്ടോമാറ്റിക് (iVT) ഓപ്ഷൻ HX5 ട്രിം മുതൽ മുകളിലോട്ട് ലഭ്യമാകും.

ട്രിമ്മുകളും സവിശേഷതകളും

ഹ്യുണ്ടായ് ബയോൺ പ്രധാനമായും ഏഴ് ട്രിം ലെവലുകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും ബേസ് വേരിയന്റായ HX2 മോഡലിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മാന്യുവൽ എസി, റിയർ എസി വെന്റുകൾ, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), റിയർ പാർക്കിങ് സെൻസറുകൾ എന്നിവ ലഭ്യമാണ്.

ബേസ് മോഡലിന്റെ തൊട്ട് മുകളിലുള്ള HX3 വേരിയന്റിൽ 10.25-ഇഞ്ച് ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ & ആപ്പിൾ കാർപ്ലേ, റിയർ വ്യൂ കാമറ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട് എന്നീ ഫീച്ചറുകളൂം ലഭ്യമാണ്.

HX3 വേരിയന്റിന്റെ മുകളിൽ ഇടം പിടിച്ചിട്ടുള്ള HX3+ വേരിയന്റിൽ ഇലക്ട്രിക് സൺറൂഫ്, റൂഫ് റെയിലുകൾ, വലുപ്പമേറിയ സ്റ്റൈൽഡ് വീലുകൾ സജ്ജീകരിച്ചിട്ടുണ്ട്.

HX5 വേരിയന്റിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്നോളജി, OTA അപ്‌ഡേറ്റുകൾ, ക്രൂയിസ് കൺട്രോൾ, വയർലെസ് ഫോൺ ചാർജർ. iVT ഓട്ടോമാറ്റിക് ഡ്രൈവ് മോഡുകളും പാഡിൽ ഷിഫ്റ്ററുകളും ഈ വേരിയന്റിൽ ലഭ്യമാണ്.

പാനോരമിക് സൺറൂഫ്, അലോയ് വീലുകൾ, ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിങ്, ലെതർ പൊതിഞ്ഞ സ്റ്റിയറിങ് വീൽ എന്നിവ HX6 ന്റെ പ്രത്യേകതയാണ്.

HX6 ന്റെ തൊട്ടുമുകളിലെ HX8 വേരിയന്റിൽ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 8-വേ പവർ ഡ്രൈവർ സീറ്റ്, ഡാഷ്‌കാം, ലെതറെറ്റ് സീറ്റുകൾ, കൂടുതൽ പാർക്കിങ് സെൻസറുകൾ എന്നിവ നൽകിയിട്ടുണ്ട്.

ടോപ്പ്-സ്പെക് വേരിയന്റായ HX10 ൽ ഡ്യുവൽ 12.3-ഇഞ്ച് കർവ്ഡ് ഡിസ്‌പ്ലേകൾ, ലെവൽ-2 ADAS സുരക്ഷാ ഫീച്ചറുകൾ, 360-ഡിഗ്രി കാമറ, പ്രീമിയം ബോസ് (Bose) ഓഡിയോ സിസ്റ്റം, ജനറേറ്റീവ് AI പവേർഡ് വോയിസ് അസിസ്റ്റന്റ് എന്നിവ അധികമായി ലഭിക്കുന്നു.

ഏത് വേരിയന്റാണ് അനുയോജ്യം?

മിതമായ ബജറ്റിൽ ഓട്ടോമാറ്റിക് ഓപ്ഷൻ നോക്കുന്നവർക്ക് HX5 മികച്ചൊരു വേരിയന്റാണ്. അലോയ് വീലുകളും പാനോരമിക് സൺറൂഫും ആഗ്രഹിക്കുന്നവർക്ക് HX6 തികച്ചും അനുയോജ്യമാണ്. ഉയർന്ന കംഫർട്ടും അത്യാധുനിക ടെക്നോളജികളും ADAS സുരക്ഷയും ആഗ്രഹിക്കുന്നവർക്കായി HX8, HX10 വേരിയന്റുകൾ തെരഞ്ഞെടുക്കാം.

Tags:    
News Summary - New Hyundai Bayon Crossover SUV Launched: Prices Range from Rs 9.99 Lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.