ആർ.സി ബുക്ക് അച്ചടി: വിതരണം ചെയ്ത തുക അറിയിക്കണം -ഹൈകോടതി
കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ആർ.സി ബുക്ക് പ്രിന്റിങ് ജോലി ഏൽപ്പിച്ച സ്ഥാപനത്തിന് ഇതുവരെ എത്ര തുക കൈമാറിയെന്ന് അറിയിക്കണമെന്ന് സർക്കാറിനോട് ഹൈകോടതി. കരാർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നോ എന്നതിന്റെ വിശദാംശങ്ങൾ നൽകാനും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു. ഗതാഗത കമീഷണറായിരിക്കെ നടപടിക്രമങ്ങൾ പാലിക്കാതെ തനിക്ക് താൽപര്യമുള്ള കമ്പനിക്ക് നിലവിലെ ഡി.ജി.പി എസ്. ശ്രീജിത്ത് കരാർ നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കോടതി സർക്കാറിൽ നിന്ന് വിശദാംശങ്ങൾ തേടിയത്.
ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മോട്ടോർ വാഹന ഉദ്യോഗസ്ഥൻ ദിപിൻ ഇടവന നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2023 മാർച്ചിൽ മറ്റൊരു സ്ഥാപനവുമായി ധാരണയിലെത്തി നടപടികൾ സ്വീകരിച്ച ശേഷമാണ് തനിക്ക് താൽപര്യമുള്ള കമ്പനിക്ക് ശ്രീജിത്ത് പ്രിന്റിങ് ചുമതല നൽകിയതെന്നാണ് ഹരജിക്കാരന്റെ ആരോപണം.
ഹരജി വീണ്ടും നവംബർ ആറിന് പരിഗണിക്കാൻ മാറ്റി. എ.ഡി.ജി.പി ആയിരിക്കെ എസ്. ശ്രീജിത് വിദേശത്ത് നടന്ന സ്പാ ഉദ്ഘാടന ചടങ്ങിൽ ഔദ്യോഗിക യൂനിഫോമിൽ പങ്കെടുത്തു, വരവിൽ കവിഞ്ഞ സ്വത്തുണ്ടാക്കി തുടങ്ങിയവയാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.