ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ സർക്കാറിൻെറ പച്ചക്കൊടി; ജി.എസ്​.ടി അഞ്ച്​ ശതമാനമാക്കി കുറച്ചു

ന്യൂഡൽഹി: അതിവേഗം ഇലക്​ട്രിക്​ വാഹനങ്ങളിലേക്ക്​ കുതിക്കുകയാണ്​ ഇന്ത്യ. നിരവധി വാഹന നിർമാതാക്കളാണ്​ ഇന്ത്യയ ിൽ ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കാൻ ഒരുങ്ങുന്നത്​. ഇതിൻെറ ഭാഗമായി ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ നികുതി ഇളവ് ​ പ്രഖ്യാപിച്ചിരിക്കുകയാണ്​ കേന്ദ്രസർക്കാർ. ഇലക്​ട്രിക്​ വാഹനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്ന്​ അഞ്ച്​ ശതമാനമായാണ്​ സർക്കാർ കുറച്ചിരിക്കുന്നത്​.

ഇതിന്​ പുറമേ ഇലക്​ട്രിക്​ വാഹനങ്ങൾക്ക്​ ഉപയോഗിക്കുന്ന ചാർജറുകളുടെ നികുതിയും കേന്ദ്രസർക്കാർ കുറച്ചിട്ടുണ്ട്​. 18 ശതമാനത്തിൽ നിന്ന്​ 5 ശതമാനമായാണ്​ ചാർജറുകളുടെ നികുതി കുറച്ചത്​. ആഗസ്​റ്റ്​ ഒന്ന്​ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

ഇലക്​ട്രിക്​ വാഹനങ്ങളുടെ വില കുറക്കണമെന്ന നിർദേശം കേന്ദ്രസർക്കാറിന്​ മുമ്പാകെ നേരത്തെ തന്നെ എത്തിയിരുന്നു. നികുതി കുറക്കുമെന്നത്​ സംബന്ധിച്ച ചില സൂചനകൾ ബജറ്റിൽ കേന്ദ്രസർക്കാർ നൽകുകയും ചെയ്​തിരുന്നു. ഹ്യുണ്ടായ്​ കോനയാണ്​ അടുത്തിടെ ഇന്ത്യയിൽ പുറത്തിറങ്ങിയ പ്രധാന ഇലക്​ട്രിക്​ കാർ.

Tags:    
News Summary - Tax boost for EVs, GST slashed to 5% from 12% -Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.