Posted On
date_range Updated On
date_range ബ്രേക്ക് സംവിധാനത്തിൽ തകരാർ; റോയൽ എൻഫീൽഡ് 7000 ബൈക്കുകൾ തിരികെ വിളിച്ചു
ന്യൂഡൽഹി: ബ്രേക്കിങ് സംവിധാനത്തിൽ തകരാർ ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ റോയൽ എൻഫീൽഡ് 7000 ബൈക്കുകൾ തിരികെ വിളിച്ചു. ബുള്ളറ്റ്, ബുള്ളറ്റ് ഇലക്ട്രാ മോഡലുകളാണ് തിരിച്ചുവിളിച്ചത്.
ഈ വർഷം മാർച്ച് 20നും ഏപ്രിൽ 30നും ഇടയിൽ നിർമിച്ചിട്ടുള്ള ബൈക്കുകളുടെ ബ്രേക്ക് കാലിപർ ബോൾട്ടുകൾക്കാണ് തകരാർ സംഭവിച്ചിട്ടുള്ളതെന്ന് കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു. ബൈക്കുകൾ വാങ്ങിയവർക്ക് സർവിസിനായി ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.