Posted On
date_range Updated On
date_range ബജാജിന് കിടിലിൻ മറുപടി നൽകി എൻഫീൽഡ് ആരാധകർ Video
സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാവുന്നത് ഒരു പരസ്യമാണ്. ഇന്ത്യയിലെ ബൈക്കുകളുടെ തമ്പുരാനായ റോയൽ എൻഫീൽഡിനെ ട്രോളിയ ബജാജ് ഡോമിനറിെൻറ പരസ്യം. എൻഫീൽഡ് യാത്രയെ പരിഹസിച്ച് ആനപ്പുറത്ത് പോകുന്ന റൈഡർമാരെയാണ് പരസ്യത്തിൽ ബജാജ് ചിത്രീകരിച്ചത്.
ആനയെ പോറ്റുന്നത് നിർത്തു എന്നാണ് പരസ്യത്തിൽ പറയാതെ പറയുന്നത്. എന്തായാലും റോയൽ എൻഫീൽഡ് ആരാധകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഇത്.
ആദ്യം കിടിലൻ ട്രോളുകളിലൂടെയാണ് റോയൽ എൻഫീൽഡ് ആരാധകർ ബജാജിന് മറുപടി നൽകിയത്. എൻഫീൽഡിെൻറ പ്രതികാരമെന്ന പേരിൽ വീഡിയോ പുറത്തിറക്കിയാണ് ആരാധകർ വീണ്ടും ബജാജിെൻറ ഞെട്ടിക്കുന്നത്. 'റൈഡ് ലൈക്ക് എ കിങ്' എന്നാണ് ആരാധകർ എൻഫീൽഡ് യാത്രയെ വിശേഷിപ്പിക്കുന്നത്. അല്ലെങ്കിലും വേഗത്തിൽ ഒാടുന്ന പട്ടിയേക്കാൾ കേമൻ ആന തന്നെയാണെന്നാണ് ആരാധകരുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.