സൈബർ ആക്രമണം: റെനോ കാറുകളുടെ ഉൽപാദനം നിർത്തി

പാരീസ്​: ലോകത്തെ മുഴുവൻ ബാധിച്ച സൈബർ ആക്രമണം മൂലം കാറുകളുടെ ഉൽപാദനം റെനോ താൽകാലികമായി നിർത്തി. ശനിയാഴ്​ച കമ്പനിയുടെ വക്​താവാണ്​ ഇക്കാര്യം അറിയിച്ചത്​. നിലവിലെ സാഹചര്യങ്ങൾ പഠിച്ച്​ വരികയാന്നെും കഴിഞ്ഞ ദിവസം രാത്രി മുതൽ പ്രശ്​നം മറികടക്കാനുള്ള ശ്രമങ്ങളാണ്​ നടത്തുന്നതെന്നും കമ്പനിയുടെ വക്​താവ്​ പറഞ്ഞു. സ്ലോവേനിയ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കമ്പനിയുടെ നിർമാണശാലകളിലെ ഉൽപ്പാദനം നിർത്തിയന്നൊണ്​ റിപ്പോർട്ട്​. ശനിയാഴ്​ചയും ഉൽപ്പാദനം പുനരാരംഭിക്കാൻ സാധിക്കില്ലെന്ന സൂചനയും റെനോ നൽകി.

ശനിയാഴ്​ച രാവിലൊയാണ്​ 74 രാജ്യങ്ങളിലായി 45000 സൈബർ ആക്രമണങ്ങളുണ്ടായ വാർത്ത പുറത്ത്​ വന്നത്​. ആക്രമണത്തിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിലെ എൻ.എച്ച്.എസ് ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസേവന മേഖലയെ ആക്രമണം ബാധിച്ചുവെന്നും സൈബർ സേക്യൂരിറ്റി കമ്പനിയായ കാസ്പേസ്കി അറിയിച്ചു

News Summary - Renault hit by global cyberattack: Management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.