റേഞ്ച് റോവറിെൻറ ആദ്യ കൺവെർട്ടബിൾ മോഡൽ ഇന്ത്യയിലെത്തുന്നു. ഇവോക്കിെൻറ കൺവെർട്ടബിൾ മോഡൽ മാർച്ചിൽ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റേഞ്ച് റോവർ അറിയിച്ചു. രണ്ട് ഡോറിൽ ചെറിയ ബൂട്ടുമായാണ് കൺവെർട്ടബിൾ ഇവോക് എത്തുക. ഇന്ത്യൻ വിപണിയിലെ ആദ്യ കൺവെർട്ടബിൾ എസ്.യു.വിയുമായിരിക്കും ഇവോക്.
2016ലാണ് റേഞ്ച് റോവർ ഇവോക് കൺവെർട്ടബിളിെൻറ ചിത്രങ്ങൾ ആദ്യമായി പുറത്ത് വന്നത്. പിന്നീട് ലാൻഡ് റോവർ ഇവോക് സീരിസിൽ നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തിയിരുന്നു. 2018 ഇവോക് കൺവെർട്ടബിളാവും മാർച്ചിൽ ഇന്ത്യയിൽ അവതരിപ്പിക്കുക. രണ്ട് വേരിയൻറുകളിലാവും ഇവോക് ഇന്ത്യൻ വിപണി കീഴടക്കാനെത്തുക. കാറിലെ 1998 സി.സി ഫോർ സിലിണ്ടർ എൻജിൻ 237 ബി.എച്ച്.പി പവറും 340 എൻ.എം ടോർക്കും നൽകും. ഒാേട്ടാമാറ്റിക് ട്രാൻസ്മിഷനിലാവും ഇവോകിെൻറ വരവ്.
കറുപ്പ്, ഒാറഞ്ച് നിറങ്ങളുടെ സമന്വയമാണ് റേഞ്ച് റോവർ ഇവോകിൽ കാണാൻ സാധിക്കുക. എ പില്ലറിനും റൂഫിനും കറുത്ത നിറം നൽകിയിരിക്കുന്നു. ഇതിന് താഴെ ഒാറഞ്ച് നിറമാണ് കൊടുത്തിരിക്കുന്നത്. എൽ.ഇ.ഡി ഡേ ടൈം റണ്ണിങ് ലൈറ്റ്, റേഡിയേറ്റർ ഗ്രിൽ, എയർ ഇൻടേക്ക്, ബംബർ, വീൽ ആർച്ച് എന്നിവക്കും കറുത്ത നിറമാണ് നൽകിയിരിക്കുന്നത്.
10 ഇഞ്ച് ഇൻഫോടെയിൻമെൻറ് സിസ്റ്റം ഇൻറീരിയറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുർണ്ണമായും കറുത്ത നിറത്തിൽ തന്നെയാണ് ഇൻറീരിയറിെൻറ രൂപകൽപ്പന. 12 തരത്തിൽ ക്രമീകരിക്കാവുന്നതാണ് ഫ്രണ്ട് സീറ്റ്. റെയിൻ സെൻസറിങ് വൈപ്പറുകൾ, കീലെസ്സ് എൻട്രി, പാർക്ക് ചെയ്യാനുള്ള സഹായം എന്നീ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.