Posted On
date_range Updated On
date_range മാർപാപ്പക്ക് ലംബോർഗിനി സമ്മാനം; ലേലത്തുക ഇറാഖി ജനതക്ക്
റോം: സമ്മാനമായി കിട്ടിയ സ്പോർട്സ് കാറായ ലംബോർഗിനി ഇറാഖി ജനതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലേലം ചെയ്യാനൊരുങ്ങി ഫ്രാൻസിസ് മാർപാപ്പ. ഇറ്റാലിയൻ വാഹന നിർമാതാക്കളായ ലംബോർഗിനിയുടെ ഹ്യുറാൻ സ്പെഷ്യൽ എഡിഷൻ കാറാണ് കമ്പനി മാർപാപ്പക്ക് സമ്മാനമായി നൽകിയത്. വെള്ളയും സ്വർണവും നിറത്തിലുള്ള കാറാണ് ലഭിച്ചത്. 2018 മെയിലായിരിക്കും കാറിെൻറ ലേലം നടക്കുക.
ഇറാഖിൽ െഎ.സ് ആക്രമണങ്ങളിൽ നിരാലംബരായവർക്കായിരിക്കും കാർ ലേലം ചെയ്യുന്നതിൽ നിന്ന് ലഭിക്കുന്ന തുക നൽകുക. ഏകദേശം രണ്ടര കോടിയാണ് കാറിെൻറ വില. മാർപാപ്പ സ്വന്തം കൈയൊപ്പ് കാറിൽ പതിച്ചിട്ടുണ്ട്. മുമ്പും ഇതുപോലെ സമ്മാനമായി ലഭിച്ച വാഹനങ്ങൾ മാർപാപ്പ ലേലം ചെയ്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.