Posted On
date_range Updated On
date_range വില കൂടില്ല; കിടുക്കൻ ഫീച്ചറുകളുമായി ക്വിഡ്
വില വർധിപ്പിക്കാതെ കൂടുതൽ ഫീച്ചറുകളുമായി ക്വിഡിെൻറ പുതിയ വകഭേദം റെനോ പുറത്തിറക്കി. 2.67 ലക്ഷം മുതൽ 4.59 ലക്ഷം വരെയായിരിക്കും ക്വിഡിെൻറ വില. ഇതുവരെ ഏകദേശം 250,000 യൂണിറ്റുകൾ റെനോ വിറ്റഴിച്ചിട്ടുണ്ട്.
സെഗ്മെൻറിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന ചില നൂതന ഫീച്ചറുകളുമായിട്ടാണ് പുതിയ ക്വിഡിെൻറ വരവ്. 7 ഇഞ്ച് ടച്ച് സ്ക്രീൻ മീഡിയ നാവിഗേഷൻ സിസ്റ്റം, റിയർ കാമറ, ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ, വൺ ടച്ച് ലൈൻ ചേഞ്ച്, റിയർ ആം റെസ്റ്റ് തുടങ്ങി നിരവധി സംവിധാനങ്ങൾ പുതിയ ക്വിഡിൽ റെനോ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
300 ലിറ്ററിെൻറ ഉയർന്ന ബൂട്ട് കപ്പാസിറ്റിയും റെനോ നൽകുന്നുണ്ട്. ഇതിനൊപ്പം ഗ്രൗണ്ട് ക്ലിയറൻസും കമ്പനി കൂട്ടിയിട്ടുണ്ട്. ആറ് നിറങ്ങളിൽ പുതിയ ക്വിഡ് വിപണിയിെലത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.