Posted On
date_range Updated On
date_range വാഗൺ ആറിന്‍റെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി
ന്യൂഡൽഹി: മാരുതി സുസുക്കിയുടെ ജനകീയ മോഡലായ വാഗൺ ആറിെൻറ ലിമിറ്റഡ് പതിപ്പ് പുറത്തിറക്കുന്നു. ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരം തിരഞ്ഞെടുക്കാവുന്ന രണ്ട് ആക്സസറീസ് കിറ്റുകളോടെയാണ് കോംപാറ്റ് ഹാച്ച്ബാക് മോഡലിലുള്ള വാഹനം എത്തുന്നത്. കിറ്റിന് യഥാക്രമം 15,490, 25,490 രൂപ എന്നിങ്ങനെയാണ് വില.
റിവേഴ്സ് പാർക്കിങ് സെൻസറുകൾ ഉൾപ്പെടെ നിരവധി സവിശേഷതകളുമായാണ് വാഗൺ ആർ ലിമിറ്റഡ് എഡിഷൻ എത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കെപ്പടുന്ന കാറുകളിൽ അഞ്ചാം സ്ഥാനത്താണ് മാരുതിയുടെ വാഗൺ ആർ. കഴിഞ്ഞ സാമ്പത്തികവർഷം 85,000 യൂനിറ്റാണ് കമ്പനി വിറ്റഴിച്ചത്.
1999ൽ പുറത്തിറക്കിയ ഇൗ മോഡൽ ഇതുവരെ 21.9 ലക്ഷം യൂനിറ്റ് വിറ്റഴിക്കപ്പെട്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.