സിറ്റിയെ വെല്ലാൻ കോംപാക്ട് സെഡാനുമായി ടാറ്റ
കോംപാക്ട് സെഡാൻ വിഭാഗത്തിൽ സിറ്റിയോട് ഏറ്റുമുട്ടാൻ വിപണിയിൽ താരങ്ങൾ ഏറെയില്ല. സിറ്റിയുടെ ഡ്രൈവിങ് മികവിനും പവറിനും ഒപ്പം നിൽക്കാൻ ഇൗ വിഭാഗത്തിൽ കാറുകൾ കുറവായിരുന്നു. ഇത് മറികടക്കാൻ പുതിയ കോംപാക്ട് സെഡാനെ അണിയിച്ചൊരുക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. അടുത്തമാസം നടക്കുന്ന ജനീവ മോേട്ടാർ ഷോയിലായിരിക്കും കാറിെൻറ ലോഞ്ചിങ് ഉണ്ടാവുക.
ജനീവ മോേട്ടാർ ഷോ നടക്കുന്നതിന് മുന്നോടിയായി വാഹനത്തിെൻറ ടീസർ ടാറ്റ പുറത്ത് വിട്ടിട്ടുണ്ട്. ഹെഡ്ലൈറ്റും, ഡേ ടൈം റണ്ണിങ് ലൈറ്റും ഉൾപ്പെടുന്ന ഭാഗമാണ് ടീസർ ഇമേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ടാറ്റയുടെ ഇമപാക്ട് 2.0 ഡിസൈൻ ഫിലോസഫിയിലാണ് പുതിയ കാറിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്ത്യൻ ഒാേട്ടാ എക്സ്പോയിൽ അവതരിപ്പിച്ച 45 എക്സ് എന്ന മോഡലിന് ശേഷം ടാറ്റ അവതരിപ്പിക്കുന്ന സെഡാൻ മോഡലായിരിക്കും ഇത്. ഇന്ത്യയിലെ വമ്പൻമാരായ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യൂണ്ടായ് വെർണ തുടങ്ങിയ മോഡലുകളോടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.