ദുബൈ പൊലീസി​ന്​ കൂടുതൽ സൂപ്പർ കാറുകൾ

ദുബൈ: പൊലീസി​​​​െൻറ പ്രൗഢി വിളിച്ചോതുന്ന തരത്തിലുള്ള കൂടുതൽ ആഢംബര സൂപ്പർ കാറുകൾ ദുബൈ പൊലീസ്​ സ്വന്തമാക്കി. റോൾസ്​ റോയ്​സ്​, മെഴ്​സിഡസ്​ എഎംജി ജിടി ആർ, മക്​ലാറൻ 720 എസ്​, ഒാഡി ആർ 8, നിസാൻ പട്രോൾ എന്നിവയാണ്​ പുതുതായി ശേഖരത്തിൽ എത്തിയത്​. ദുബൈ മോ​േട്ടാർ ഷോയിൽ പെലീസി​​​​െൻറ വണ്ടികൾ പ്രദർശിപ്പിക്കുന്നുണ്ട്​.

വിനോദസഞ്ചാരികൾ കൂടുതൽ എത്തുന്ന ബുർജ്​ ഖലീഫ, ദുബൈ മാൾ, ജെബിആർ, ബുർജ്​ അൽ അറബ്​, ജുമൈറ എന്നിവിടങ്ങളിലാണ്​ ഇൗ വാഹനങ്ങൾ സേവനമനുഷ്​ഠിക്കുക​. അത്യാധുനിക സാ​േങ്കതിക വിദ്യ ഉപയോഗിക്കുന്ന ഇൗ വാഹനങ്ങളിൽ മികച്ച കാമറകളും കൺട്രോൾ സ​​​െൻററുമായി ബന്ധപ്പെടുത്തിയിരിക്കുന്ന കമ്പ്യൂട്ടറുകളുമുണ്ടെന്ന്​ മേജർ ജനറൽ മുഹമ്മദ്​ അൽ മറി പറഞ്ഞു. ദുബൈ പൊലീസി​​​​െൻറ പക്കലുള്ള ഇലക്​ട്രിക്​ കാർ ബിഎംഡബ്ലിയൂ ​െഎത്രീയും പ്രദർശിപ്പിച്ചിട്ടുണ്ട്​. 

Tags:    
News Summary - dubai police-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.