മലിനീകരണം: ഡൽഹിയിൽ ബി.എസ്​ 6 നിലവാരത്തിലുള്ള ഇന്ധനം അവതരിപ്പിക്കുന്നു

ന്യൂഡൽഹി: മലിനീകരണത്തി​​െൻറ തോത്​ ക്രമാതീതമായി ഉയർന്നതോടെ ഡൽഹിയിൽ ബി.എസ്​ 6 നിലവാരത്തിലുള്ള ഇന്ധനം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അടുത്ത വർഷം ഏപ്രിൽ ഒന്ന്​ മുതൽ പുതിയ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാനാണ്​ കേന്ദ്രസർക്കാറി​​െൻറ പദ്ധതി. 2020ൽ ബി.എസ്​ 6 ഇന്ധനം ഡൽഹിയിൽ അവതരിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാറി​​െൻറ നേരത്തെയുണ്ടായിരുന്ന ആലോചന. 

ബി.എസ്​ 6 ഇന്ധനം അവതരിപ്പിക്കുന്നതിനായി എണ്ണ കമ്പനികളുമായി കേന്ദ്രസർക്കാർ ചർച്ചകൾ ആരംഭിച്ചുവെന്നാണ്​ വാർത്തകൾ.  ബി.എസ്​ 6 നിലവാരത്തിലുള്ള ഇന്ധനം നൽകുന്നതിനായി റിഫൈനറികളുടെ നിലവാരം ഉയർത്താൻ ഏ​കദേശം 60,000 കോടി ചെലവ്​ വരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. എന്നാൽ പ്രായോഗികമായി തീരുമാനം നടപ്പിലാക്കുന്നതിന്​ ചില ബുദ്ധിമുട്ടുകളുണ്ടെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്​.

രാജ്യത്ത്​ ബി.എസ്​ 4 നിലവാരത്തിലുള്ള വാഹനങ്ങളാണ്​ ഇപ്പോഴുള്ളത്​. ബി.എസ്​ 5 നിലവാരത്തിലേക്ക്​ പോകാതെ നേരിട്ട്​ ബി.എസ്​ 6ലേക്ക്​ എത്താനാണ്​ കേന്ദ്രസർക്കാറി​​െൻറ പദ്ധതി. ഇതിനുള്ള തുടക്കമെന്ന നിലക്കാണ്​ ഡൽഹിയിൽ ബി.എസ്​ 6 നിലവാരത്തിലുള്ള ഇന്ധനം അവതരിപ്പിക്കുന്നത്​.

Tags:    
News Summary - BS -VI Grade Auto Fuels To Be Introduced In NCT Delhi Ahead Of Schedule-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.