മുംബൈ: ഒരു കാലത്ത് ഇന്ത്യൻ റോഡുകൾ അടക്കിവാണ ബജാജിെൻറ ‘ചേതക്’ പരിസ്ഥിതിയെ സംര ക്ഷിച്ചുകൊണ്ട് വീണ്ടും എത്തുന്നു. മുമ്പ് പെട്രോളിൽ ഓടിയിരുന്ന ഈ ഇരുചക്ര വാഹനം ‘ഇലക്ട്രിക് സ്കൂട്ടർ’ ആയി അർബൻ, പ്രീമിയം എന്നീ രണ്ടു മോഡലുകളിലാണ് റോഡിലിറങ്ങുന്നത്. ചൊവ്വാഴ്ച പുറത്തിറക്കിയ ചേതക് ജനുവരി 15 മുതൽ 2000 രൂപ അടച്ച് ഓൺലൈൻ വഴി ബുക്ക് ചെയ്ത് തുടങ്ങാം.
അർബൻ മോഡലിന് ഒരുലക്ഷവും പ്രീമിയത്തിന് 1.15 ലക്ഷവുമാണ് തുടക്കത്തിലുള്ള വില. റോഡ് നികുതി, ഇൻഷൂറൻസ്, അത്യാവശ്യ ഘടകങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിലയാണിത്. ആദ്യഘട്ടത്തിൽ പുണൈ, ബംഗളൂരു നഗരങ്ങളിൽ ഫെബ്രുവരി 15 മുതൽ വാഹനം ലഭ്യമാകുമെന്ന് ബജാജ് ഓട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ രാകേഷ് ശർമ അറിയിച്ചു.
ലിത്തിയം-ലോൺ ബാറ്ററിയിൽ നിർമിക്കുന്ന സ്കൂട്ടറിനോടൊപ്പം വീട്ടിൽവെച്ച് ചാർജ്ജ് ചെയ്യാനുള്ള സംവിധാനവും നൽകും. 50,000 കിലോ മീറ്റർ അല്ലെങ്കിൽ മൂന്നു വർഷം വരെ ബാറ്ററി അടക്കമുള്ളവക്ക് വാറൻറി ലഭിക്കും. കൂടാതെ ഓരോ 12,000 കിലോമീറ്റർ പിന്നിടുേമ്പാഴും സൗജന്യ സർവീസും നൽകും. അർബൻ മോഡലിന് ഡ്രം ബ്രേക്കും പ്രീമിയത്തിന് ഡിസ്ക് ബ്രേക്കുമാണ് ഘടിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.